സോളാര്‍ തട്ടിപ്പ് കേസ്; സരിത നായര്‍ക്ക് 6 വര്‍ഷം കഠിന തടവ്

കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായരെ ആറ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. ഇതിന് പുറമെ 30,000 രൂപ പിഴയുമടയ്ക്കണം. കോഴിക്കോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.

കോഴിക്കോട് കസബ പൊലീസിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 42 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് അബ്ദുള്‍ മജീദ് എന്ന പരാതിക്കാരന്‍ ആരോപിച്ചിരുന്നത്. കേസില്‍ രണ്ടാം പ്രതിയാണ് സരിത.

സരിതയ്ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ബിസിനസിന് വേണ്ടി ചതി എന്നതിനപ്പുറം ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ താന്‍ കുറ്റക്കാരനല്ലെന്നും ബിജു രാധാകൃഷ്ണനാണ് തന്നെ ചതിച്ചതെന്ന് സരിത പറഞ്ഞെങ്കിലും കോടതി മുഖവിലയ്‌ക്കെടുത്തില്ല. ബിജു രാധാകൃഷ്ണന്‍ ഇന്ന് കോടതിയില്‍ ഹാജരായില്ല.

 

Top