Solar-Saritha-ADGP Padmakumar

കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ മുദ്രവച്ച കവറില്‍ കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ചു. കവറില്‍ പെന്‍ഡ്രൈവുകളാണുള്ളതെന്ന് സരിത വ്യക്തമാക്കി.

എഡിജിപി പത്മകുമാറിനെതിരായ തന്റെ പരാതി വാസ്തവമാണ്. ആ പരാതിയില്‍ മൊഴി പോലും എടുത്തിട്ടില്ല.അറസ്റ്റ് ചെയ്യുമ്പോള്‍ തന്റെ പക്കല്‍ നിന്നും ലാപ്‌ടോപ്പും പെന്‍ഡ്രൈവും പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഇത് കോടതിയില്‍ ഹാജരാക്കിയിട്ടില്ല.ഐജി പത്മകുമാറിന്റെ നിര്‍ദേശപ്രകാരമാണ് പെരുമ്പാവൂര്‍ ഡിവൈഎസ്പി തന്നെ അറസ്റ്റ് ചെയ്തതെന്നും സരിത സോളാര്‍ കമ്മീഷന് മുന്നില്‍ പറഞ്ഞു.

ബാക്കി തെളിവുകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ അഭിഭാഷകന്‍ മുഖേന സമര്‍പ്പിക്കുമെന്നും സരിത അറിയിച്ചു.

Top