Solar scam: Journey in search of CD begins

കൊച്ചി: മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരുടെ വിവാദ ദൃശ്യം തേടി ബിജു രാധാകൃഷ്ണന്‍ യാത്ര തിരിച്ചതോടെ മുള്‍മുനയിലായത് രാഷ്ട്രീയ കേരളം.

എന്നാല്‍ ബിജു രാധാകൃഷ്ണന്‍ അവകാശപ്പെട്ട സി ഡി സോളാര്‍ കമ്മീഷന് കണ്ടെടുക്കാനായില്ല. കോയമ്പത്തൂര്‍ സെല്‍വപുരത്തുള്ള സ്വര്‍ണപ്പണിക്കാരി സെല്‍വിയുടെ കൈവശമാണ് സിഡിയെന്ന് ബിജു രാധാകൃഷ്ണന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞതിനെ തുടര്‍ന്നാണ് സംഘം ഇവിടേക്കെത്തിയത്. എന്നാല്‍ അവര്‍ കൈമാറിയ രേഖകളില്‍ സി ഡി ഇല്ല. സി ഡി മോഷണം പോയതാണെന്ന് ബിജു രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. സോളാര്‍ കമ്മീഷന്‍ സംഘം ബിജുവുമായി കൊച്ചിയിലേക്ക് മടങ്ങി.

സെല്‍വിയുടെ കൈവശമാണ് സിഡിയെന്ന് ബിജു രാധാകൃഷ്ണന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞതിനെ തുടര്‍ന്ന് സംഘം സെല്‍വിപുരം കോളനിയില്‍ സെല്‍വിക്കായി തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ബിജു പറഞ്ഞ സെല്‍വിയെ അറിയില്ലെന്നും ബിജു രാധാകൃഷ്ണനെ അറിയാമെന്നും നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.

പിന്നീട് മറ്റൊരു സ്ഥലത്തേക്ക് പോയ അന്വേഷണ സംഘം സെല്‍വിയെ കണ്ടു. തന്റെ കൈയില്‍ അല്ല, ഭര്‍ത്താവ് ചന്ദ്രന്റെ കൈയിലാണ് സി ഡി ഉള്ളതെന്നും സെല്‍വി പൊലീസിനോട് പറഞ്ഞു. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഗോവിന്ദരാജപുരം എന്ന സ്ഥലത്തേക്ക് പോയി. തുടര്‍ന്നായിരുന്നു സിഡി നല്‍കാന്‍ വീട്ടുകാര്‍ തയ്യാറായത്.

സംഘത്തിന് രേഖകള്‍ കൈമാറാമെന്ന് സെല്‍വിയുടെ കുടുംബം അറിയിച്ചു.  നാട്ടുകാരുമായി നടത്തിയ മധ്യസ്ഥ ശ്രമത്തിന് ശേഷമാണ് പൊതി കൈമാറാന്‍ തയ്യാറായത്. പൊതിയിരിക്കുന്ന സ്ഥലം എവിടെയാണെന്ന് ചന്ദ്രന്റെ അമ്മയാണ് പൊലീസിന് കാട്ടിക്കൊടുത്തത്. ബിജു രാധാകൃഷ്ണനെയും വീട്ടിലേക്ക് വിളിപ്പിച്ചു. തമിഴ്നാട് പൊലീസും സഹായവുമായി രംഗത്തുണ്ടായിരുന്നു.

അതേസമയം, സെല്‍വി ബിജു രാധാകൃഷ്ണന്റെ അകന്ന ബന്ധുവാണെന്നാണ് തന്റെ അറിവെന്ന് സരിത എസ് നായര്‍ പറഞ്ഞു. കോടതിയില്‍ വെച്ച് ഒരു പ്രാവശ്യം കണ്ടിട്ടുണ്ടെന്നും സരിത പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി എ.പി അനില്‍കുമാര്‍, ഷിബു ബേബി ജോണ്‍ തുടങ്ങി ആറ് പേര്‍ക്കെതിരെ സരിതയുമായി ബന്ധപ്പെടുത്തി ലൈംഗിക ആരോപണം ഉന്നയിച്ച ബിജു, തെളിവ് ഹാജരാക്കാമെന്ന് വ്യക്തമാക്കിയതോടെയാണ് സോളാര്‍ കമ്മീഷന്‍ സിഡി കണ്ടെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

സോളാര്‍ കമ്മീഷന്‍ ജീവനക്കാരും പൊലീസുകാരുമാണ് സോളാര്‍ കമ്മീഷന് അനുവദിച്ച പൊലീസ് വാഹനത്തില്‍ ബിജുവിനൊപ്പം പോയത്.

ഇന്ന് തന്നെ തെളിവുകള്‍ കമ്മീഷന്‍ ഓഫീസില്‍ എത്തിക്കാനായിരുന്നു നീക്കം. കമ്മീഷന്‍ അംഗങ്ങള്‍ക്കൊപ്പം ബിജുവിന്റെ അഭിഭാഷകനെ കൊണ്ടുപോകാന്‍ ബിജു ആവശ്യപ്പെട്ടെങ്കിലും കമ്മീഷന്‍ അനുവദിച്ചിരുന്നില്ല.

സോളാര്‍ കമ്മീഷന്‍ തെളിവ് പിടിച്ചെടുക്കാന്‍ ഉത്തരവിട്ടത് അപൂര്‍വ സംഭവമാണ്.

വലിയ മാധ്യമപ്പടയാണ് ഈ വാഹനത്തെ പി
ന്തുടര്‍ന്നത്. ചാനലുകളെല്ലാം ലൈവായി തന്നെ വാര്‍ത്ത കൊടുക്കുന്നതിനാല്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവരും ടെലിവിഷന് മുന്നിലായിരുന്നു.

ഭരണപക്ഷം ആശങ്കയോടെ ഈ യാത്രയെ നോക്കിക്കണ്ടപ്പോള്‍ ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമാണ് പ്രതിപക്ഷം കാര്യങ്ങള്‍ നോക്കിക്കണ്ടത്.

ഏതെങ്കിലും ചെറിയ തെളിവുപോലും ബിജുവിന് ഹാജരാക്കാന്‍ പറ്റിയാല്‍ സര്‍ക്കാരിന് തന്നെ രാജിവച്ച് പോകേണ്ട സാഹചര്യമുണ്ടാകും. മറിച്ചായാല്‍ ബിജുവിനെ കാത്തുനില്‍ക്കുന്നത് പ്രതിഷേധത്തിന്റെ കൊടുങ്കാറ്റായിരിക്കും.

നാല് സെറ്റ് സിഡികള്‍ ഉണ്ടെന്നും ഒന്ന് നഷ്ടപ്പെട്ടാല്‍ മറ്റൊന്ന് എടുക്കാന്‍ പറ്റുമെന്നുമാണ് ബിജുവിന്റെ അവകാശവാദം.

Top