തിരുവനന്തപുരം: സോളാര്‍ തട്ടിപ്പിനുവേണ്ടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കത്ത് വ്യാജമായുണ്ടാക്കിയെന്ന കേസില്‍ കോടതി ഇന്ന് വിധി പറയും. തിരുവന്തപുരം സിജെഎം കോടതിയാണ് വിധി പറയുന്നത്.
വ്യാജ കത്ത് കാണിച്ച് റാസിഖ് അലിയില്‍ നിന്നും 75 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ഈ കേസില്‍ വ്യജ രേഖ ചമച്ചതിനും സാമ്പത്തിക തട്ടിപ്പിനും രണ്ടു കുറ്റപത്രമാണ് നല്‍കിയിയത്. സോളാര്‍ കേസില്‍ പ്രതിയായ ബിജു രാധാകൃഷ്ണനാണ് ഈ കേസിലെയും പ്രതി.
വ്യാജ രേഖയുണ്ടാക്കിയ കൊച്ചി തമ്മനം സ്വദേശിയായ ഫെനിയെന്ന കമ്പ്യൂട്ടര്‍ സ്ഥാപന ഉടമയെ പൊലീസ് പ്രതിചേര്‍ത്തിരുന്നു. വിചാരണ സമയത്ത് പൊലീസ് ഫെനിയെ മാപ്പു സാക്ഷിയാക്കി.