തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ സോളാര്‍ തട്ടിപ്പിനായി വ്യാജ കത്ത് നിര്‍മ്മിച്ചുവെന്ന കേസില്‍ ഇന്ന് വിധി പറയും. തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ബിജു രാധാകൃഷ്ണനാണ് കേസിലെ പ്രതി. വ്യാജ കത്ത് ഉപയോഗിച്ച് തിരുവനന്തപുരം സ്വദേശിയായ റാസിഖ് അലിയില്‍ നിന്ന് 75 ലക്ഷം രൂപ തട്ടിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിന് പ്രത്യേക കുറ്റപത്രമാണ് ബിജുരാധാകൃഷ്ണനെതിരെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി റെജി ജേക്കബ് നല്‍കിയിരിക്കുന്നത്.
നിക്ഷേപകരുടെ വിശ്വാസമാര്‍ജ്ജിക്കാന്‍ എറണാകുളത്തെ ഒരു കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ വച്ച് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പേരില്‍ വ്യാജ കത്തുണ്ടാക്കിയെന്നാണ് കേസ്.
ഈ സ്ഥാപന ഉടമ ഫെനിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇയാള്‍ പിന്നീട് മാപ്പു സാക്ഷിയായി.