Solar scam:Saritha to submit letter 15 Dec

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സരിത എസ് നായര്‍ എഴുതിയ വിവാദ കത്ത് സോളാര്‍ കമ്മീഷനില്‍ ഹാജരാക്കാന്‍ ഉത്തരവ്. ജസ്റ്റീസ് ശിവരാജന്‍ ആണ് ഉത്തരവിട്ടത്.

ഈ മാസം 15-നാണ് ഇനി സരിത മൊഴി നല്‍കാന്‍ കമ്മീഷന്‍ മുമ്പാകെ ഹാജരാകുന്നുന്നത്. അന്ന് കത്ത് ഹാജരാക്കാനാണ് നിര്‍ദ്ദേശം. സരിത ഇന്ന് കമ്മീഷന് മുന്നില്‍ ഹാജരായെങ്കിലും മൊഴി നല്‍കിയില്ല. അസുഖമായതിനാല്‍ മൊഴി നല്‍കാനാവില്ലെന്ന് കമ്മീഷനില്‍ അറിയിച്ചു.

സരിത ജയിലിലിരുന്ന് എഴുതിയെന്ന് പറയുന്ന കത്തില്‍ സോളാര്‍ കേസുമായി ബന്ധപ്പെട്ട പല വിവരങ്ങളും എഴുതിയിട്ടുണ്ട്. തന്നെ ലൈംഗികമായി ഉപയോഗിച്ച നേതാക്കളുടെ പേരുകളടക്കം കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ താന്‍ നേതാക്കളുടെ പേര് എഴുതിയിട്ടില്ലെന്ന് പറഞ്ഞ സരിതയുടെ കത്തില്‍ നേതാക്കളുടെ പേരും ഉണ്ടായിരുന്നെന്ന് പിന്നീട് മാധ്യമങ്ങള്‍ ചിത്രങ്ങള്‍ സഹിതം വാര്‍ത്ത പുറത്ത് വിട്ടിരുന്നു.

Top