കൊച്ചി: സോളാര്‍ കമ്മീഷന് മുമ്പാകെ കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി ഇന്ന് ഹാജരാകില്ല. തനിക്ക് കൂടുതല്‍ സമയം വേണമെന്ന് തമ്പാനൂര്‍ രവി കമ്മീഷനോട് ആവശ്യപ്പെട്ടു.
സരിത കമ്മീഷനില്‍ ഹാജരാകുന്നതിന്റെ തലേന്ന് കമ്മീഷനില്‍ പറയേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് തമ്പാനൂര്‍ രവിയും സരിതയുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത് വന്നിരുന്നു. ഇതുവരെ സത്യം പുറത്ത് പറയാതിരുന്നത് തമ്പാനൂര്‍ രവിയുടെ പ്രേരണ കൊണ്ടാണെന്നും സരിത മൊഴി നല്‍കിയിരുന്നു. തമ്പാനൂര്‍ രവിയുടെ ഫോണ്‍ സംഭാഷണമടങ്ങിയ സിഡി സരിത കമ്മീഷനില്‍ ഹാജരാക്കിയിരുന്നു. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് തമ്പാനൂര്‍ രവിയില്‍ നിന്ന് മൊഴിയെടുക്കാന്‍ കമ്മീഷന് തീരുമാനിച്ചിരുന്നു.