കൊച്ചി: ബംഗളൂരു കോടതി വിധിക്കെതിരെ ഉമ്മന്‍ചാണ്ടി ഹര്‍ജി നല്‍കി. തന്റെ ഭാഗം കേള്‍ക്കാതെയാണ് കോടതി വിധി, കേസിലെ പ്രതികളെ താന്‍ അറിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
വിധി പുറപ്പെടുവിച്ച ബെംംഗളുരു അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയിലാണ് ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
കേസിലെ വാദിയായ എം കെ കുരുവിളക്കു 1. 60 കോടി രൂപ നല്‍കണമെന്ന കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു.
വ്യവസായി എം.കെ. കുരുവിളയുടെ പരാതിയില്‍, വാങ്ങിയ പണത്തിന് 12 ശതമാനം പലിശയടക്കം 1.60 കോടി രൂപ തിരികെ നല്‍കാനാണ് കഴിഞ്ഞയാഴ്ച ബാംഗ്ലൂര്‍ അഡീഷണല്‍ സിറ്റി സിവില്‍ കോടതി ഉത്തരവിട്ടത്.
കേസിലെ അഞ്ചാം പ്രതിയാണ് ഉമ്മന്‍ചാണ്ടി.