മുംബൈ: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിം ഒരിക്കല്‍ കൈവശംവച്ചിരുന്ന ഹോട്ടലും കാറും ലേലത്തിലൂടെ വിറ്റു. ദാവൂദിന്റെ കണ്ടുകെട്ടിയ വസ്തുക്കളുടെ ലേലം ബുധനാഴ്ചയാണ് നടന്നത്. സ്മഗ്ലേഴ്‌സ് ആന്‍ഡ് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് ആക്ട് 1976 പ്രകാരമായിരുന്നു ലേലം.
ദാവൂദിന്റെ ഡെന്‍ ബേന്‍ഡ് ബസാറിലുണ്ടായിരുന്ന റൗണഖ് അഫ്‌റോസ് ഹോട്ടല്‍ 4.28 കോടി രൂപയ്ക്കാണ് ലേലത്തില്‍ പോയത്. മാധ്യമപ്രവര്‍ത്തകനായിരുന്ന എസ്.ബാലകൃഷ്ണനാണ് ഹോട്ടല്‍ ലേലത്തില്‍ എടുത്തത്. ലേലത്തിനു മുമ്പ് ദാവൂദിന്റെ വലംകൈയായ ഛോട്ടാ ഷക്കീല്‍ എസ്എംഎസിലൂടെ ബാലകൃഷ്ണനെ ഭീഷണിപ്പെടുത്തിയിരുന്നു.
ഹിന്ദു മഹാസഭയിലെ സ്വാമി ചക്രപാണിയാണ് ദാവൂദിന്റെ കാര്‍ സ്വന്തമാക്കിയത്. 32,000 രൂപയ്ക്കാണ് ഹ്യൂണ്ടായി അസന്റ് കാര്‍ സ്വാമി ചക്രപാണി ലേലംകൊണ്ടത്.