കശ്മീരില്‍ ഏറ്റുമുട്ടല്‍ : ജവാന് വീരമൃത്യു, മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. വെടിവെപ്പില്‍ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. ഏറ്റുമുട്ടലിനിടെ ജവാന് വീരമൃത്യു സംഭവിച്ചു. തെക്കന്‍ കശ്മീരിലെ കുപ്‌വാര ജില്ലയില്‍ ടന്‍ഗാര്‍ പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഏറ്റുമുട്ടലില്‍ മരിച്ച സൈനികന്റെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് സൈനിക വക്താവ് അറിയിച്ചു.

ഞായറാഴ്ച മുതല്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്. ഞായറാഴ്ച്ച ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഞായറാഴ്ച്ച രാവിലെ പുല്‍വാമ ജില്ലയില്‍ സൈന്യം ഒരു ജെയ്‌ഷെ ഇ മുഹമ്മദ് ദീകരനെ ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം ഇനിയിമുണ്ടെന്നാണ് സൂചന. അതിനാല്‍ തെരച്ചില്‍ തുടരുകയാണ്.

അരിപാള്‍ ഗ്രാമത്തിലെ ത്രാളില്‍ സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍തിര്‍ക്കുകയായിരുന്നു. പുല്‍വാമയിലെ വിവിധ ഭാഗങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇതിനിടെ ജമ്മു കശ്മീര്‍ സോപൂരിലെ വീട്ടില്‍ നിന്നും ഭീകരര്‍ യുവാവിനെ തട്ടിക്കൊണ്ടുപോയിരുന്നു. മുഷ്താഖ് അഹമ്മദ് മിര്‍ എന്നയാളെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ ജമ്മു കശ്മീര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Top