ജമ്മു: ജമ്മുകശ്മീരിലെ രജൗരി ജില്ലയില്‍ ഇന്ത്യയുടെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന് നടത്തിയ വെടിവയ്പില്‍ ബി.എസ്.എഫ് ജവാന് മരിച്ചു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു.
ശനിയാഴ്ചയ്ക്കു ശേഷം മൂന്നാം തവണയാണ് പാകിസ്ഥാന് വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തുന്നത്. വെടിവയ്പിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
ഞായാറാഴ്ച രാത്രിമുതല്‍ തുടങ്ങിയ പാക് വെടിവയ്പ് ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ട്.
നൗഷേരയിലേയും സുന്ദര്ബാനിയിലേയും ജനവാസ മേഖലയ്ക്കു നേരെ പാകിസ്ഥാന് നടത്തിയ ആക്രമണത്തില്‍ ബി.എസ്.എഫ് ജവാനും സാധാരണക്കാരിക്കും പരിക്കേറ്റതിന് പിന്നാലെയാണ് ഞായറാഴ്ച രാത്രി വീണ്ടും വെടിവയ്പുണ്ടായത്.
കഴിഞ്ഞ ചൊവ്വാഴ്ചയും ഇന്ത്യയുടെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന് വെടിയുതിര്‍ത്തിരുന്നു.