ശ്രീനഗര്‍: ജമ്മു കശ്മീരിലെ രാജോരി ജില്ലയില്‍ അതിര്‍ത്തി ലംഘിച്ചു പാക്കിസ്താന്‍ നടത്തിയ വെടിവയ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. ഭക്തവാര്‍ സിംഗ് ആണ് കൊല്ലപ്പെട്ടത്. മറ്റൊരു സൈനികന് പരിക്കേറ്റിട്ടുണ്ട്.
പഞ്ചാബിലെ ഹജിപൂര്‍ സ്വദേശിയാണ് ഭക്തവാര്‍ സിംഗ്. രാജോരി ജില്ലയിലെ നൗഷാര സെക്ടറില്‍ ഇന്നു പുലര്‍ച്ചെ നാലിനു തുടങ്ങിയ വെടിവയ്പു 20 മിനിറ്റ് നീണ്ടുനിന്നതായി സൈനിക വക്താവ് അറിയിച്ചു.
ബുധനാഴ്ചയും വ്യാഴാഴ്ചയും അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു പാക്കിസ്ഥാന്‍ ശക്തമായ ആക്രമണം നടത്തിയിരുന്നു. യാതൊരു പ്രകോപനവും കൂടാതെയാണ് പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തിയതെന്നു സൈനിക വക്താവ് അറിയിച്ചു.