ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവതിയോടൊപ്പം ഹോട്ടലില്‍ നിന്ന് പൊലീസ് പിടികൂടിയ മേജര്‍ ലീതുല്‍ ഗൊഗോയിക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചതായി സൈനികവൃത്തങ്ങള്‍.
മേജറിനെ ശ്രീനഗര്‍ സ്വദേശിയായ യുവതിയോടൊപ്പം പൊലീസ് പിടികൂടിയത് മെയ് മാസത്തിലായിരുന്നു. അറിഞ്ഞു കൊണ്ട് സേനാനിയമത്തിന് വിരുദ്ധമായി മേജര്‍ പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് കോര്‍ട്ട് ഓഫ് ഇന്‍ക്വയറി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെടുക്കാന്‍ തീരുമാനിച്ചത്.
മേജര്‍ ഗൊഗോയി ഡ്യൂട്ടിക്കിടയിലാണ് പ്രദേശവാസിയായ യുവതിയ്‌ക്കൊപ്പം ശ്രീനഗറിലെത്തിയത്. മേജറിനെതിരെയുള്ള കുറ്റം തെളിയിക്കപ്പെട്ടാല്‍ ഉചിതമായ ശിക്ഷ നല്‍കുമെന്നാണ് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് വ്യക്തമാക്കിയിരുന്നത്. ഇയാള്‍ ഓണ്‍ലൈനായാണ് ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നത്. യുവതിയുമായി ഡ്രൈവറിനൊപ്പം എത്തിയ മേജര്‍ യുവതിയെ മുറിയില്‍ കൊണ്ടു പോകാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ ഹോട്ടല്‍ ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്.