ന്യൂഡല്‍ഹി: സൈനിക കാന്റീനില്‍ നിന്ന് മദ്യം വാങ്ങിയ ശേഷം മറിച്ചുവില്‍ക്കുന്ന സേനാംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത്. സേനയിലെ അഴിമതി തുടച്ചു നീക്കാന്‍ മറ്റ് 37 നിര്‍ദേശങ്ങളും അദ്ദേഹം സൈനികര്‍ക്കായി നല്‍കിയിട്ടുണ്ട്.
വിരമിച്ച സൈനികരെ ഉപയോഗിച്ച് ദാസ്യപ്പണി വിലക്കിയ അദ്ദേഹം സൈനിക ക്യാമ്പുകളില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് നീയന്ത്രണം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൈന്യത്തില്‍ അഴിമതിക്ക് ശ്രമിക്കുന്ന ആളുകള്‍ക്കെതിരെ പദവി നോക്കാതെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പില്‍ വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ സൈനികര്‍ക്കെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ക്കും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ക്കുമെതിരെ സേനയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും സ്ഥാനക്കയറ്റം ഉള്‍പ്പെടെയുള്ള നേട്ടങ്ങള്‍ ലക്ഷ്യമാക്കി കൊണ്ട് മേലുദ്യോഗസ്ഥരെ സേവിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും എന്നാല്‍ സൈനികരുടെ ആത്മാര്‍ഥമായ സേവനങ്ങള്‍ അഭിനന്ദിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.