ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്.
സിആര്‍പിഎഫ് ക്യാമ്പിലെ മറ്റ് സൈനികര്‍ക്കൊപ്പം ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ ശവമഞ്ചം ചുമക്കാന്‍ രാജ്‌നാഥ് സിംഗും ജമ്മു-കശ്മീര്‍ ഡിജിപി ദില്‍ബഗ് സിംഗും ഒപ്പം ചേര്‍ന്നു.
പുഷ്പചക്രം സമര്‍പ്പിക്കുന്ന ചടങ്ങിന് ശേഷം സൈനികരുടെ മൃതദേഹങ്ങള്‍ പുറത്തേക്കെടുത്തപ്പോഴാണ് ആഭ്യന്തരമന്ത്രിയും ജമ്മു-കശ്മീര്‍ പൊലീസ് മേധാവിയും ശവമഞ്ചം ചുമക്കാന്‍ ഒപ്പം ചേര്‍ന്നത്.