കൊച്ചി: പമ്പുകളിലെ അളവ് തട്ടിപ്പിന് പരിഹാരമായി പുതിയ സംവിധാനം ഒരുക്കാനൊരുങ്ങി പെട്രോളിയം കമ്പനികള്‍.
പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ എല്ലാ ഔട്ട്‌ലെറ്റുകളിലും മോണിട്ടറിങ് സംവിധാനം ഏര്‍പ്പെടുത്താനാണ് കമ്പനിയുടെ തീരുമാനം.
ഐഒസി, എച്ച്പി, ബിപിസിഎല്‍ എന്നീ കമ്പനികളുടേതായി ഇന്ത്യ ഒട്ടാകെയുള്ള 55,325 പമ്പുകളില്‍ പുതിയ നീരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും.
ഒരു പമ്പില്‍ നാല് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ മുടക്കിയാണ് പുതിയ അളവ് നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുക.
2000 കോടി രൂപയാണ് കമ്പനികള്‍ ഇതിനായി ചെലവിടുന്നത്. പമ്പുകളില്‍ കൃത്രിമം കാണിക്കുന്നതിന് ഡിജിറ്റല്‍ സംവിധാനം ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടത്തിയതിനെത്തുടര്‍ന്നാണ് പുതിയ നടപടി.