ന്യൂഡല്‍ഹി: കേരളത്തിനെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സൊമാലിയ പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വിയുടെ നേതൃത്വത്തില്‍ നേതാക്കള്‍ നേരിട്ടെത്തി കമ്മീഷന് പരാതി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരേ നിയമ നടപടി ആലോചിക്കുന്നുണ്ടെന്ന് നേരത്തെ മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. പരാമര്‍ശം വന്‍ വിവാദമായെങ്കിലും പ്രധാനമന്ത്രി പിന്നീട് ഇതിനോട് പ്രതികരിച്ചില്ല.