Somalia: Gun and bomb attacks at Lido beach in Mogadishu

മൊദാടിഷു: സൊമാലിയന്‍ തലസ്ഥാനമായ മൊദാടിഷുവില്‍ ലിദോ സീഫുഡ് സെ്‌റ്റോറന്റില്‍ നടന്ന ഭീകരാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഭീകരന്മാര്‍ വെടി ഉതിര്‍ത്തുകൊണ്ട് കെട്ടിടത്തിലേക്ക് ഇരച്ചുകയറ്റിയത്തിന് പിന്നാലെ റെസ്റ്റോറന്റിലേക്ക് ഒരു ചാവേര്‍ കാര്‍ ബോംബും അവര്‍ ഇടിച്ചുകയറ്റി എന്ന് പൊലീസ് പറഞ്ഞു.

തലസ്ഥാനത്ത് താമസിക്കുന്ന പ്രമുഖും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമെല്ലാം സ്ഥിരം എത്തുന്ന റെസ്റ്റോറന്റില്‍ ആക്രമികള്‍ കുറച്ചുപേരെ ബന്ധികളാക്കിയിട്ടുണ്ട്. ഭീകരന്മാരെ തുരത്താനുള്ള നടപടികള്‍ നടക്കുകയാണ്. റെസ്റ്റോറന്റിനു പിറകില്‍ നിന്നും മൂന്നു പേരുടെ ശരീരങ്ങള്‍ കിട്ടിയിട്ടുണ്ട്. എത്ര പേര്‍ കെട്ടിടത്തിനുള്ളില്‍ അകപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമല്ലെന്നും ക്യാപ്റ്റന്‍ മുഹമ്മദ് ഹുസൈന്‍ പറഞ്ഞു.

കടലിനോടടുത്താണ് റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തില്‍ കടക്കുന്നതിന് മുമ്പ് കടല്‍ത്തീരത്തിരുന്നവര്‍ക്ക് നേരെയാണ് ആക്രമികള്‍ വെടിവച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. തുടര്‍ച്ചയായി ആക്രമണം നടത്തുന്ന അല്‍ശഹാബ് എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം.

സൊമാലിയയില്‍ കഴിഞ്ഞ ആഴ്ച കെനിയന്‍ സമാധാനസംഘത്തിന് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇവര്‍ ഏറ്റെടുത്തിരുന്നു. അല്‍ഖ്വയ്ദയുമായി ബന്ധമുള്ള ഇവര്‍ നൂറു കെനിയക്കാരെ കൊന്നതായി പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ കെനിയന്‍ സര്‍ക്കാര്‍ മരണസംഖ്യ പുറത്തുവിട്ടിട്ടില്ല. സൊമാലിയിലെ നഗരങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കപ്പുറത്തും അല്‍ശഹാബ് ഗോറില്ലാ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. കൂടാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ആഫ്രിക്കന്‍ യൂണിയന്‍ ട്രൂപ്പുകളെയും നിരന്തരമായി സംഘം ആക്രമിക്കുന്നുണ്ട്.

Top