സമ്പൂര്‍ണ പോളിയോ വിമുക്ത രാജ്യങ്ങളുടെ പട്ടികയില്‍ സൊമാലിയയും ; പാക്കിസ്ഥാന്‍ ഇല്ല

ജനീവ: സമ്പൂര്‍ണ പോളിയോ വിമുക്ത രാജ്യങ്ങളുടെ പട്ടികയിലേക്ക് സൊമാലിയയും ഇടംപിടിച്ചു.

ഞായറാഴ്ച വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യുഎച്ച്ഒ) ആണ് സൊമാലിയയെ പോളിയോ വിമുക്ത രാജ്യമായി പ്രഖ്യാപിച്ചത്.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ രാജ്യത്ത് ഒറ്റ പോളിയോ ബാധ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

പാക്കിസ്ഥാന്‍ , അഫ്ഗാനിസ്ഥാന്‍, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലാണ് നിലവില്‍ പോളിയോ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

പോളിയോ വൈറസുകളുടെ സാന്നിദ്ധ്യമറിയാന്‍ നടത്തിയ വിവിധ പരിശോധനകള്‍ വിജയിച്ചതിനെ തുടര്‍ന്നാണ് ഡബ്ല്യുഎച്ച്ഒ ഔദ്യോഗികമായി പോളിയോ വിമുക്ത രാജ്യമായി സൊമാലിയയെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

Top