കൊച്ചി : സൊമാലിയയില്‍ നിന്നെത്തിയ മത്സ്യബന്ധന ബോട്ടില്‍ വന്‍ ആയുധ ശേഖരം പിടിച്ചെടുത്ത് നാവിക സേന. സൊമാലിയയില്‍ നിന്ന് ഇരുപത് നോട്ടിക്കല്‍ മൈല്‍ അകലെ ഏദന്‍ കടലിടുക്ക് മേഖലയില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ബോട്ട് സൈന്യം പരിസോധിച്ചപ്പോഴാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.
പരിശോധനയില്‍ നാല് എകെ 47 തോക്കുകളും ഒരു മെഷീന്‍ ഗണ്ണും മറ്റ് വെടിക്കോപ്പുകളും സേന കണ്ടെത്തി. പരിശോധനയ്ക്ക് ശേഷം ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ബോട്ടിനെ തിരികെ മടങ്ങാന്‍ അനുവദിക്കുകയും ചെയതുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കടല്‍ക്കൊള്ളക്കാരുടെ സാന്നിധ്യം ഏറെയുള്ള സൊമാലിയന്‍ മേഖലകളില്‍ ഇന്ത്യന്‍ നാവിക സേന നിരീക്ഷണങ്ങള്‍ നടത്തിവരികയാണ്. ഐക്യരാഷ്ട്ര സഭ സെക്യൂരിറ്റി കൗണ്‍സില്‍ റെസല്യൂഷന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ നിരീക്ഷണം.