അഹമ്മദാബാദ്: ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിലെ കുംഭങ്ങള്‍ സ്വര്‍ണം പൂശി അലങ്കരിക്കാന്‍ തീരുമാനം. 1400ലധികം കുംഭങ്ങളാണ് സ്വര്‍ണ്ണം പൂശുക എന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. 2021 അവസാനത്തോടെ സ്വര്‍ണം പൂശുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാനാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്.
‘സോമനാഥ് ക്ഷേത്രത്തിലെ 1400ലേറെ കുംഭങ്ങള്‍ സ്വര്‍ണം പൂശാന്‍ പോവുകയാണ്. ഇതുവരെ ഏകദേശം 500 പേര്‍ ഇതിനായി സംഭാവന നല്‍കിയിട്ടുണ്ട്’ ക്ഷേത്ര ട്രസ്റ്റ് അംഗം പി.കെ ലഹേരി വ്യക്തമാക്കി.
സ്വര്‍ണം പൂശിയ കുംഭങ്ങള്‍ രാത്രിയിലും ദൃശ്യമാകാനായി ക്ഷേത്രത്തില്‍ ശരിയായ വെളിച്ച സംവിധാനം സ്ഥാപിക്കാനുള്ള ക്രമീകരണങ്ങളും ഒരുക്കും. കൊവിഡ് വ്യാപനം ടൂറിസം മേഖലയെ ബാധിച്ചിട്ടുണ്ടെങ്കിലും പതിവായി ലോകത്തെമ്പാടു നിന്നും 10,000ത്തോളം ഭക്തര്‍ ക്ഷേത്രത്തിലെത്തുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.