ഇസ്ലാമബാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ മുടക്കാനും ബന്ധം തകര്‍ക്കാനും ചില ശക്തികള്‍ ശ്രമിയ്ക്കുന്നതായി പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്.
ഭീകരപ്രവര്‍ത്തനത്തിലൂടെയാണ് ഇത്തരം ശ്രമങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഇതൊന്നും വിലപ്പോവില്ലെന്നും മുഹമ്മദ് ആസിഫ് പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ആത്മാര്‍ത്ഥമായ ബന്ധമാണ് ഭീകരവാദത്തിനുള്ള ഏറ്റവും ശക്തമായ മറുപടിയെന്ന് പാകിസ്ഥാന്റേയും ഇന്ത്യയുടേയും പ്രധാനമന്ത്രിമാര്‍ അംഗീകരിച്ചിട്ടുണ്ടെന്നും മുഹമ്മദ് ആസിഫ് ചൂണ്ടിക്കാട്ടി.
പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാനെതിരെ ഇന്ത്യ യാതൊരു ആരോപണവും ഉന്നയിച്ചിട്ടില്ല. പാകിസ്ഥാനും ഭീകരവാദത്തിന്റെ ഇരയാണെന്നും അതിനെതിരായ പോരാട്ടം വിജയത്തിലേയ്ക്ക് എത്തുമെന്നും ആസിഫ് പറഞ്ഞു. മൗലാന മസൂദ് അസറിന്റെ നേതൃത്വത്തിലുള്ള പാക് ഭീകരസംഘടന ജയ്ഷ് ഇ മുമ്മദ് ആണ് ആക്രമണത്തിന്.