ഏതാനും മരുന്നുകളുടെ ഫോര്‍മുലേഷന്‍ നിരോധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: ഏതാനും മരുന്ന് ഫോര്‍മുലേഷനുകളുടെ ഉത്പാദനം, വില്‍പ്പന, വിതരണം, ഉപയോഗം എന്നിവ നിരോധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം.

നിംസുലൈഡ്+ ലിവോസിട്രിസിന്‍, ഒഫ്ലോസാസിന്‍+ ഒര്‍ണിഡാസോള്‍ (ഇന്‍ജക്ഷന്‍), ജെമിഫ്ലോസാസിന്‍+ആബ്രോക്‌സോള്‍, ഗ്ലുകോസാമിന്‍+ഇബുപ്രോഫന്‍, ഇറ്റോഡോലാക്+പാരസെറ്റാമോള്‍ എന്നീ മരുന്നു ഫോര്‍മുലേഷനുകള്‍ക്കാണ് നിരോധനം.

സംസ്ഥാനത്തെ ചില്ലറ/മൊത്ത മരുന്നു വില്‍പ്പനക്കാര്‍, ആശുപത്രി ഫാര്‍മസികള്‍, മറ്റു ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം നിരോധിച്ച കോംമ്പിനേഷന്‍ മരുന്നുകളുടെ വില്‍പ്പന ഉടന്‍ നിര്‍ത്തണമെന്നും വിശദാംശങ്ങള്‍ ജില്ലാ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തെ അറിയിക്കണമെന്നും സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു. നിരോധിച്ച മരുന്നുകളുടെ വില്‍പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Top