കൊച്ചി: സിനിമാ മേഖലയില്‍ തൊഴിലെടുക്കുന്ന ഡ്രൈവര്‍മാരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ് അടുത്തിടെയുണ്ടായ ഒറ്റപ്പെട്ട സംഭവങ്ങളെന്ന് ഫെഫ്ക പ്രസിഡന്റ് സിബി മലയില്‍.
കേരള സിനി ഡ്രൈവേഴ്സ് യൂണിയന് യോഗം തമ്മനത്തെ ഓഫീസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഭിനന്ദനാര്‍ഹമായ സേവനം ചെയ്യുന്നവരാണ് സിനിമാ മേഖലയിലെ ഡ്രൈവര്‍മാര്‍. സത്യസന്ധവും നിസ്വാര്‍ഥവുമായ സേവനത്തിലൂടെ ഇപ്പോഴുണ്ടായിട്ടുള്ള പ്രതിസന്ധി മാറ്റിയെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനി സിനിമാമേഖലയില്‍ ഡ്രൈവറായി പ്രവര്‍ത്തിക്കുകയായിരുന്നു.