തിയറ്റില്‍ മികച്ച പ്രേഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുന്ന പൃഥിരാജ് ചിത്രം ലൂസിഫര്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതിനെതിരെ ലൂസിഫര്‍ ടീം രംഗത്ത് വന്നിരിക്കുകയാണ്. ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ വാട്സ്ആപ്പ് വഴിയും ടിക്ക് ടോക്ക് വഴിയുമാണ് പ്രചരിപ്പിക്കുന്നത്.
സുഹൃത്തുക്കളേ ആദ്യമായി നിങ്ങള്‍ സിനിമയ്ക്ക് നല്‍കിയ അഭൂതപൂര്‍വമായ വരവേല്‍പ്പിന് നന്ദി. ലൂസിഫര്‍ മികച്ച വിജയത്തിലേയ്ക്ക് കുതിക്കുന്ന വേളയില്‍ സിനിമയുടെ ചില ഭാഗങ്ങള്‍ ചിലര്‍ വാട്‌സാപ്പ് വഴിയും മറ്റു സാമൂഹ്യമാധ്യമങ്ങള്‍ വഴിയും പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് വലിയ ദ്രോഹമാണ്. ക്ലിപ്പിംഗുകള്‍ ഷെയര്‍ ചെയ്യുകയും പരത്തുകയും ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സുഹൃത്തുക്കളെ, ഏവര്‍ക്കും സുഖം ആണെന്ന് കരുതുന്നു. ‘ലൂസിഫര്‍’ എന്ന ഞങ്ങളുടെ സിനിമയ്ക്ക് നിങ്ങള്‍ നല്‍കിയ അഭൂതപൂര്‍വമായ വരവേല്‍പ്പിന് ആദ്യമായി നന്ദി പറഞ്ഞു കൊള്ളട്ടെ. ‘ലൂസിഫര്‍’ വലിയ വിജയത്തിലേക്ക് കുതിയ്ക്കുന്ന ഈ വേളയില്‍, ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി വാട്സാപ്പ് വഴിയും സാമൂഹിക മാധ്യമങ്ങള്‍ വഴിയും ചിലര്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വലിയ ദ്രോഹമാണ് ഇക്കൂട്ടര്‍ സിനിമയോട് കാണിക്കുന്നത്.ഇങ്ങനെയുള്ള ക്ലിപ്പിംഗുകള്‍ ഷെയര്‍ ചെയ്യുകയും പരത്തുകയും ചെയ്യുന്നതായി കണ്ടെത്തിയാല്‍, അത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് മനസ്സിലാക്കി തടയുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യണമെന്ന് ഓരോരുത്തരോടും അഭ്യര്‍ത്ഥിക്കുന്നു…സസ്നേഹം Team L
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ചിത്രം റിലീസ് ചെയ്തത്. വമ്പന്‍ സ്വീകരണമായിരുന്നു ആദ്യ ദിവസം തന്നെ ചിത്രത്തിന് ലഭിച്ചത്.