വേര്‍തിരിവിന്റെ ആ മതിലുകള്‍ തകര്‍ക്കാന്‍ സമയമായി; വെങ്കയ്യ നായിഡു

ചെന്നൈ: ജനങ്ങള്‍ക്കിടയില്‍ വേര്‍തിരിവിനായി സൃഷ്ടിച്ചിരിക്കുന്ന മതിലുകള്‍ തകര്‍ക്കാന്‍ സമയമായിരിക്കുന്നുവെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ചെന്നൈയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെയായിരുന്നു ഉപരാഷ്ട്രപതിയുടെ പരാമര്‍ശം.

ഹിന്ദു എന്ന വാക്കിനോട് ചിലര്‍ക്ക് അലര്‍ജിയാണ്.സര്‍വധര്‍മ സമഭാവന എന്ന കാഴ്ചപ്പാടാണു നാം പിന്തുടരുന്നത്. അത് ഇന്ത്യക്കാരുടെ രക്തത്തിലുണ്ടെന്നും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും നായിഡു പറഞ്ഞു. മതനിരപേക്ഷത എന്നത് ഒരു വിശ്വാസത്തെ അവഹേളിക്കലോ പ്രീണിപ്പിക്കലോ അല്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

പീഡിപ്പിക്കപ്പെടുന്നവരെ സ്വീകരിക്കാന്‍ രാജ്യം തയാറാവുകയാണെന്നും ചിലര്‍ അതിനെ വിവാദമാക്കാന്‍ ശ്രമിക്കുകയാണെന്നുമായിരുന്നു വെങ്കയ്യ നായിഡു പറഞ്ഞു.

Top