ചിലര്‍ ഫേസ്ബുക്ക് ലൈക്കിനു വേണ്ടി എന്തും ചെയ്യും….ഒരാള്‍ ചെയ്തത് കേട്ടാല്‍ ഞെട്ടും !

അള്‍ജിയേഴ്‌സ്: ഫേസ്ബുക്ക് ലൈക്കിനു വേണ്ടി എന്തും ചെയ്യുന്നവരുണ്ട്.

എഫ്ബി ലൈക്കിനായി ബഹുനില കെട്ടിടത്തിന്റെ മുകള്‍ നിലയിലെ ജനാലയില്‍ നിന്ന് സ്വന്തം മകനെ പുറത്തേക്കിട്ട് പടം പിടിച്ച പിതാവാണ് ഇവിടെ കഥയിലെ നായകന്‍.

ജനാലയില്‍ നിന്ന് പിഞ്ചുകുഞ്ഞിനെ പുറത്തേക്ക് തൂക്കിയിട്ട ശേഷമാണ് ഫോട്ടോ എടുത്തത്. ഈ ഫോട്ടോ എഫ്ബിയില്‍ പോസ്റ്റ് ചെയ്ത ഇയാള്‍ ഇത് നല്‍കിയ അടിക്കുറിപ്പ് 1,000 ലൈക്ക് ലഭിച്ചില്ലെങ്കില്‍ കുട്ടിയെ താഴേയ്ക്ക് ഇടുമെന്നായിരുന്നു. അള്‍ജീരിയയുടെ തലസ്ഥാനമായ അള്‍ജിയേഴ്‌സില്‍ പാര്‍പ്പിട സമുച്ചയത്തിലെ 15-ാം നിലയില്‍ നിന്നാണ് അതിക്രൂര സാഹസികത സ്വന്തം പിതാവ് മകനോട് കാട്ടിയത്.

അതേസമയം സംഭവം ഇയാള്‍ ഉദ്ദേശിച്ചതുപോലെ വൈറലായി. എന്നാല്‍ അതിനൊപ്പം ബാലപീഡനത്തിന് ഇയാള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം ഉയരുകയും ചെയ്തു. ഇതോടെ ഞായറാഴ്ച ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

മാത്രമല്ല അള്‍ജീരിയ കോടതി ഈ അതിസാഹസനെ രണ്ടു വര്‍ഷം തടവിന് ശിക്ഷിക്കുകയും ചെയ്തു.

Top