ചിലപ്പോഴൊക്കെ ശരി ചെയ്യുന്നതിനേക്കാള്‍ മികച്ചത് സമാധാനമാണ്; ഭാമ

ടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ നടി ഭാമയ്‌ക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു. സഹപ്രവര്‍ത്തകര്‍ അടക്കം നിരവധി പേര്‍ ഭാമയെ വിമര്‍ശിച്ച് രംഗത്തെത്തി. വിമര്‍ശനങ്ങള്‍ രൂക്ഷമായതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലെ കമന്റ് സെക്ഷന്‍ ഭാമ ഡിസേബിള്‍ ചെയ്തു. മാത്രമല്ല 2017ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം പിന്തുണ പ്രഖ്യാപിച്ച് കുറിച്ച പോസ്റ്റ് ഭാമ നീക്കം ചെയ്യുകയും ചെയ്തു. ഈ സംഭവങ്ങള്‍ക്കെല്ലാം ശേഷം വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ് ഭാമ.

സ്വന്തം ചിത്രം കണ്ണാടിയില്‍ പ്രതിഫലിക്കുന്ന ഫോട്ടോയാണ്‌ വിവാദങ്ങള്‍ക്ക് ശേഷം നടി ആദ്യമായി പോസ്റ്റ് ചെയ്തത്. പിന്നാലെ കുറിച്ച വാക്കുകളും ശ്രദ്ധേയമാണ്.  നിങ്ങളുടെ പോരാട്ടം സൂക്ഷിച്ചുമാത്രം തിരഞ്ഞെടുക്കുക, ചിലപ്പോഴൊക്കെ ശരി ചെയ്യുന്നതിനേക്കാള്‍ മികച്ചത് സമാധാനമാണ്’, എന്നാണ് ഭാമ കുറിച്ചിരിക്കുന്നത്. എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസില്‍ ഭാമ പങ്കുവച്ചിരിക്കുന്നത്. ‘ബി ഒപ്റ്റിമിസ്റ്റിക്’ എന്നും ഭാമയുടെ സ്റ്റാറ്റസില്‍ കാണാം.

Top