തിരുവല്ല: അച്ഛനെ കൊന്ന മകനെ പത്ത് വര്‍ഷത്തിനു ശേഷം പൊലീസ് പിടിയില്‍. തിരുവല്ല വള്ളംകുളം സ്വദേശിയും സ്പിരിറ്റ് വ്യവസായിയുമായിരുന്ന അരുണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയായ മകനെ പത്ത് വര്‍ഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തത്.
14 വയസുള്ളപ്പോഴാണ് മകന്‍ സുഹൃത്തുക്കളുടെ സഹായത്തോടെ അച്ഛനെ കൊലപ്പെടുത്തിയത്. കൂട്ടുപ്രതികള്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അമ്മയേയും സഹോദരിയേയും നിരന്തരം ഉപദ്രവിച്ചതാണ് കൊലപാതകത്തിന് പിന്നിലെന്ന് മകന്‍ പൊലീസില്‍ മൊഴി നല്‍കി.