പിതാവിന്റെ രണ്ടാം വിവാഹം; വീടിന് തീയിട്ട ശേഷം മകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

fire

ദുബായ്: ദുബായിലെ അല്‍ വര്‍ഖയില്‍ പിതാവിന്റെ രണ്ടാം വിവാഹത്തില്‍ പ്രതിഷേധിച്ച് മകന്‍ വീടിന് തീയിട്ട ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ പിതാവിനെയും രണ്ടാനമ്മയേയും, കഴുത്തില്‍ കത്തി കുത്തിയിറക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച മകനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

പിതാവിന്റെ രണ്ടാം വിവാഹത്തില്‍ എതിര്‍പ്പു പ്രകടിപ്പിച്ച് ഏറെ നാളായി മകന്‍ അച്ഛനുമായി കലഹത്തിലായിരുന്നു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പിതാവും രണ്ടാം ഭാര്യയും ഉറങ്ങിക്കിടക്കുമ്പോള്‍ സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്നും വാങ്ങിയ പെട്രോള്‍ ഒഴിച്ച് വീടിന് തീ കൊളുത്തിയത്.

Top