തിരുവനന്തപുരം: വാക്കുതർക്കത്തിനിടെ മരുമകൻ പിടിച്ചു തള്ളിയ അമ്മായിഅമ്മ തലയിടിച്ച് വീണ് മരിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ വെമ്പായത്താണ് സംഭവം. വെമ്പായം ചിറത്തലയ്ക്കൽ പേരിലക്കോട് നീതുഭവനിൽ ഇന്ദിര ആണ് മരിച്ചത്. സംഭവത്തിൽ ഇന്ദിരയുടെ മകളുടെ ഭർത്താവ് വെഞ്ഞാറംമൂട് മാരിയം സ്വദേശി സുനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇടയ്ക്കിടെ ഭാര്യവീട്ടിലെത്തുന്ന സുനിൽ വീട്ടുകാരുമായി വഴക്കിടുന്നത് പതിവാണെന്നാണ് നാട്ടുകാരും പറയുന്നത്. സുനിലിന്റെ സഹോദരിയുടെ മകളെ നീതുവിന്റെ സഹോദരൻ ഒരു വർഷം മുൻപ് വിവാഹം കഴിച്ചതാണ് നീതുവുമായുള്ള പ്രശ്നങ്ങൾക്ക് കാരണമെന്നും നാട്ടുകാർ പറയുന്നു.വിവരമറിഞ്ഞെത്തിയ പോലീസ് സംഘം മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സുനിലിനെ വെഞ്ഞാറമൂട്ടിലെ വീട്ടിൽനിന്നുമാണ് കസ്റ്റഡിയിലെടുത്തത്.