son killed by father

MURDER

കൊച്ചി: പെരുമ്പാവൂരില്‍ ഏഴു വയസുള്ള മകനെ തലയ്ക്കടിച്ചു കൊന്ന ശേഷം മൃതദേഹം പൊട്ടക്കിണറ്റില്‍ തള്ളിയ പിതാവ് പൊലീസില്‍ കീഴടങ്ങി.

പെരുമ്പാവൂര്‍ മീന്‍പാറ സ്വദേശി ബാബുവാണ് മകന്‍ വസുദേവിനെ കൊലപ്പെടുത്തിയ ശേഷം സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. വിനോദയാത്രയ്ക്ക് പോകുന്നു എന്നു പറഞ്ഞാണ് ബാബു മകനേയും കൂട്ടി വീട്ടില്‍ നിന്ന് പോയത്.

പിന്നീട് മകനെ തലയ്ക്കടിച്ചു കൊന്ന ശേഷം വീടിന് നൂറു മീറ്റര്‍ മാത്രം അകലെയുള്ള പൊട്ടക്കിണറ്റില്‍ തള്ളുകയായിരുന്നു. ഇരുവരേയും കുറിച്ച് വിവരമൊന്നും അറിയാതെ വന്നതോടെ ഭാര്യ പരാതിയുമായി പൊലീസിനെ സമീപിച്ചു.

ഇതിന്മേല്‍ പൊലീസ് അന്വേഷണം നടന്നു വരുന്നതിനിടെയാണ് ബാബു പൊലീസിന് മുമ്പാകെ കീഴടങ്ങിയത്. ബാബു പറഞ്ഞ പ്രകാരം പൊലീസ് നടത്തിയ പരിശോധനയില്‍ വസുദേവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കൊലപാതകത്തിന്റെ കാരണം വെളിവായിട്ടില്ല. ബാബുവിന് ക്രിമിനല്‍ സ്വഭാവമോ മറ്റും ഇല്ലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Top