തൃശ്ശൂര്‍ : ഒന്നര വർഷം മുമ്പ് അച്ഛനെ കൊലപ്പെടുത്തിയെന്ന് മകന്‍റെ കുറ്റസമ്മതം. തൃശ്ശൂര്‍ ചാലക്കുടി സ്വദേശി ബാലുവാണ് കൊലപാതക കാര്യം വെളിപ്പെടുത്തിയത്.
അമ്മയും അച്ഛനും തമ്മിലുള്ള വഴക്കിനിടെ അച്ഛനെ മർദ്ദിക്കുകയായിരുന്നെന്ന് ആണ് ബാലുവിന്‍റെ മൊഴി. ബാബു മരത്തില്‍ നിന്ന് വീണ് മരിച്ചെന്നായിരുന്നു കരുതിയിരുന്നത്. മരപ്പലകകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്ന് ബാലു കുറ്റസമ്മതം നടത്തി. കൊലപാതക വിവരം അമ്മ അറിഞ്ഞിരുന്നെന്നും ബാലു പറഞ്ഞു.
തൃശ്ശൂരില്‍ ബൈക്ക് മോഷണ കേസില്‍ പിടിയിലായപ്പോഴാണ് ബാലു കൊലപാതക വിവരം വെളിപ്പെടുത്തിയത്.