ജോലിയ്ക്ക് പോകാന്‍ നിര്‍ബന്ധിച്ചു;അമ്മയെ മകന്‍ കസേര കൊണ്ടടിച്ച് കൊന്നു

murder

പൊള്ളാച്ചി: ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ച അമ്മയെ മകന്‍ കസേര കൊണ്ടടിച്ച് കൊന്നു. ശെല്‍വഗണപതി നഗറിലെ പരേതനായ പെരുമാളിന്റെ ഭാര്യ ചെല്ലമ്മാളാണ് (56) മരിച്ചത്.ഊഞ്ച വേലാംപട്ടിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. സംഭവത്തില്‍ മകന്‍ മൗനഗുരുവ്(36) ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതാമാക്കി.

അച്ഛന്റെ മരണ ശേഷം പ്രതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പറയുന്നു. ഇയാള്‍ ജോലിക്ക് പോകാറില്ലായിരുന്നു. അമ്മ മകനെ ജോലിക്കു പോകാന്‍ നിര്‍ബന്ധിക്കുമായിരുന്നു.

സംഭവം ദിവസം അമ്മ ജോലിയ്ക്ക് പോകാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ദേഷ്യം വന്ന മകന്‍ മരക്കസേര എടുത്ത് തലയ്ക്ക് അടിക്കുകയായിരുന്നു. വീട്ടില്‍ വന്ന ബന്ധു തിരുപ്പതിയോട് പ്രതി അമ്മയെ മരക്കസേരകൊണ്ടടിച്ച വിവരം പറഞ്ഞു. ഈസ്റ്റ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഇതിനിടെ പ്രതി ഓടിരക്ഷപ്പെട്ടു.

Top