മാതാവിന്റെ രോ​ഗ​ത്തി​ൽ മനസ്സ് മടുത്തു , മകൻ അമ്മയെ ടെറസിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി

Murder

രാ​ജ്കോ​ട്ട് : മാതാവിന്റെ രോഗത്തിൽ മനസ്സ് മടു​ത്ത മ​ക​ൻ അ​മ്മ​യെ വീ​ടി​ന്‍റെ ടെ​റ​സി​ന്‍റെ മു​ക​ളി​ൽ​നി​ന്നു ത​ള്ളി​യി​ട്ടു കൊ​ല​പ്പെ​ടു​ത്തി. ഗുജറാത്തിലെ രാ​ജ്കോ​ട്ടി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​ർ 27ന് ദാരുണ സംഭവം നടന്നത്. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ക​ൻ സ​ന്ദീ​പ് നെ​ത്വാ​നി​യെ പൊലീസ് ​ അ​റ​സ്റ്റ് ചെ​യ്തു.

ജ​യ​ശ്രീ ബെ​ന്നാണ് എന്ന അ​റു​പ​ത്തി​നാ​ലു​കാ​രി​യായ്ക്കാണ് മകന്റെ കൈകൾ കൊണ്ട് മരണം സംഭവിച്ചത്. ഇവരുടെ ഏക മകനാണ് സ​ന്ദീ​പ്. അ​മ്മ കെ​ട്ടി​ട​ത്തി​ന്‍റെ ടെ​റ​സി​ൽ​നി​ന്ന് കാ​ൽ​വ​ഴു​തി​വീ​ണ് മ​രി​ച്ചെ​ന്നാ​ണു മ​ക​ൻ പൊലീസിന് ആ​ദ്യ​ഘ​ട്ട​ത്തി​ൽ മൊ​ഴി ന​ൽ​കി​യ​ത്. ഈ ​ഘ​ട്ട​ത്തി​ൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് സം​ശ​യ​മൊ​ന്നും തോ​ന്നി​യി​ല്ല. അതിനാൽ കേ​സ് അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്തു.

എന്നാൽ പിന്നീട് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ചു. അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ സം​ഭ​വം ന​ട​ന്ന ദി​വ​സം സ​ന്ദീ​പ് അ​മ്മ​യെ താ​ങ്ങി​പ്പി​ടി​ച്ച് ടെ​റ​സി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചു.

ഈ ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് നടത്തിയ ചോദ്യം ​ചെ​യ്യ​ലി​ൽ സ​ന്ദീ​പ് കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. അ​മ്മ​യു​ടെ രോ​ഗ​ത്തി​ൽ മ​നം​മ​ടു​ത്താ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത് എന്നാണ് ഇയാൾ നൽകിയിരിക്കുന്ന മൊഴി.

Top