പണം വാങ്ങിയ ശേഷം വഞ്ചിച്ചെന്ന് പരാതി; സൊനാക്ഷി സിന്‍ഹക്കെതിരെ പൊലീസ് കേസ്

മുംബൈ: ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പണം വാങ്ങിയ ശേഷം വഞ്ചിച്ചെന്ന പരാതിയിലാണ് നടിക്കെതിരെ കേസെടുത്തത്.

ഡല്‍ഹിയില്‍ സെപ്റ്റംബര്‍ 30ന് സംഘടിപ്പിച്ച പരിപാടിയില്‍ നൃത്തം അവതരിപ്പിക്കാന്‍ നടി 37 ലക്ഷം രൂപ പ്രതിഫലം വാങ്ങിയിരുന്നതായി സംഘാടകര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പണം വാങ്ങിയ നടി അവസാന നിമിഷം പരിപാടിയില്‍ പങ്കെടുക്കാതെ അതില്‍നിന്നും പിന്മാറുകയായിരുന്നു.

നടി പങ്കെടുക്കാത്തത് തങ്ങള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യത വരുമെന്ന് അറിയിച്ചെങ്കിലും നടി എത്തിയില്ലെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടി. സംഘാടകര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മൊറാദാബാദ് ഡിഎസ്പി ഗജ്രാജ് സിംഗ് സൊനാക്ഷി സിന്‍ഹയ്ക്കും മറ്റു നാല് പേര്‍ക്കുമെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. നടിക്കും കൂട്ടര്‍ക്കുമെതിരെ വഞ്ചന കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Top