സൊണാക്ഷി സിന്‍ഹയെ മുഖ്യ കഥാപാത്രമാക്കി സിനിമ ഒരുക്കാനൊരുങ്ങി കരണ്‍ ജോഹര്‍
2017 ല്‍ പുറത്തിറങ്ങിയ അബയ് ചോപ്ര ചിത്രം ഇക്തേഭാഗിലായിരുന്നു ഇരുവരും അവസാനമായി ഒന്നിച്ചത്.
കരണ്‍ ജോഹറിന്റെ പ്രൊഡക്ഷന്‍ ഹൗസ് തന്നെയായിരുന്നു ‘ഇക്തേഭാഗ് നിര്‍മ്മിച്ചത്.
സൊണാക്ഷിയുടെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പുതിയ ചിത്രത്തിന്റെ പേരും മറ്റു വിവരങ്ങളും രണ്ടാഴ്ചക്കുള്ളില്‍ അറിയിക്കുമെന്നും കരണ്‍ ജോഹര്‍ അറിയിച്ചു.
അമിതാഭ് ബച്ചന്‍, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, തുടങ്ങിയവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന അയാന്‍ മുഖര്‍ജിയുടെ ‘ബ്രഹ്മാസ്ത്ര’യാണ് കരണ്‍ നിര്‍മ്മിച്ച് കൊണ്ടിരിക്കുന്ന മറ്റൊരു ചിത്രം.