sonakshi sinhas movie noor must remove dalit, burkha dutt words-says censorboard

സൊനാക്ഷി സിന്‍ഹയുടെ പുതിയ ചിത്രമായ നൂറില്‍ നിരവധി ഒഴിവാക്കലുകള്‍ ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡ്. ‘ദളിത്’, ‘ബര്‍ഖ ദത്ത്’ എന്നീ പേരുകളും ഒരു മദ്യ ബ്രാന്‍ഡിന്റെ പേരും നിശബ്ദമാക്കണമെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം. സെക്സ് ടോയ് എന്നത് അഡല്‍റ്റ് സൈറ്റ് എന്നാക്കി മാറ്റണമെന്നും നിര്‍ദേശമുണ്ട്. പ്രമുഖ മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തിന്റെ പേര് ഉപയോഗിക്കരുതെന്ന വാദം ശ്രദ്ധേയമായി.

ജീവിച്ചിരിക്കുന്ന ആളുകളുടെ പേര് അവരുടെ അനുവാദമില്ലാതെ ഉപയോഗിക്കാന്‍ അനുവദിക്കില്ല. ഒന്നുകില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകയുടെ പേര് ഉപയോഗിക്കാതിരിക്കുക അല്ലെങ്കില്‍ അവരുടെ അനുവാദ പത്രം ഉപയോഗിക്കണമെന്നും ഒരു സെന്‍സര്‍ ബോര്‍ഡ് പറഞ്ഞതായി ക്യൂന്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.

സബ ഇംതിയാസിന്റെ നോവല്‍ കറാച്ചിയെ അടിസ്ഥാനമാക്കിയാണ് നൂര്‍ ഒരുക്കുന്നത്. നൂര്‍ എന്ന മാധ്യമ പ്രവര്‍ത്തകയുടെ മുംബൈ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.

Top