ബോളിവുഡ് താരം റിഷി കപൂറിനെ താരങ്ങളായ പ്രിയങ്കാ ചോപ്രയും സൊനാലി ബെന്ദ്രയും എത്തി. റിഷി കപൂര്‍ ന്യൂയോര്‍ക്കില്‍ ചികിത്സയില്‍ കഴിയുകയാണ്. സൊനാലിയുടെ ഭര്‍ത്താവ് ഗോല്‍ഡീ ബെഹ്ലും അദ്ദേഹത്തിന്റെ സഹോദരി സൃഷ്ടി ബെഹ്ലും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. റിഷി കപൂറിന്റെ ഭാര്യ നീതു കപൂറാണ് ഇവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്.
കഴിഞ്ഞ ജൂലൈയിലാണ് സൊനാലി തനിക്ക് അര്‍ബുദമാണെന്ന് ലോകത്തെ അറിയിച്ചത്. ചെറിയ വേദന തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് താന്‍ അര്‍ബുദ രോഗിയാണെന്ന വിവരം തിരിച്ചറിഞ്ഞത്. സൊനാലി ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ്. താന്‍ പോരാട്ടം തുടരുകയാണെന്നും കുടുംബവും എല്ലാ സുഹൃത്തുക്കളും തനിക്കൊപ്പമുണ്ടെന്നും സൊനാലി നേരത്തെ പറഞ്ഞിരുന്നു.