ആഗസ്റ്റ് 5 ലോക സൗഹൃദ ദിനമാണ്. സൗഹൃദ ദിനത്തില്‍ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി സൊനാലി ബിന്ദ്ര. ക്യാന്‍സര്‍ ബാധിതയായി ചികിത്സയിലിരിക്കുന്ന സൊനാലി തന്റെ മുടി മുറിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
എന്നാല്‍ പുതിയ ചിത്രത്തില്‍ മുടി മുഴുവനായി കളഞ്ഞ് മൊട്ടയടിച്ചാണ് സൊനാലിയെ കാണാന്‍ കഴിയുക. സൂസന് ഖാന്, ഗായത്രി ഒബ്റോയ് എന്നിവര്‍ക്കൊപ്പമുള്ള ഫോട്ടോയാണ് സൊനാലി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചിത്രം എടുത്തത് ഹൃത്വിക് റോഷനാണെന്ന് തീര്‍ച്ച. ഇവരാണ് എന്റെ ശക്തിയുടെ നെടുന്തൂണുകള്‍ എന്ന് പറഞ്ഞുകൊണ്ടാണ് സൊനാലിയുടെ കുറിപ്പ്.
‘ഒരുപാട് വേദന അനുഭവിക്കുന്ന സമയമാണിത്. എങ്കിലും ഞാന്‍ എനിക്കിഷ്ടമുള്ളതെല്ലാം ചെയ്യും. എിക്കിഷ്ടപ്പെട്ടവരുടെ കൂടെ ചിലവഴിക്കും. എത്ര തിരക്കിനിടയിലും ഇവര്‍ എനിക്ക് വിളിക്കുകയും മെസേജ് ചെയ്യുകയും ചെയ്യുന്നുണ്ട്. എന്നെ ആരും തനിച്ചാക്കുന്നില്ല. യഥാര്‍ഥ സൗഹൃദമെന്തെന്ന് എനിക്ക് ഇവര്‍ കാണിച്ചു തരുന്നുണ്ട്’ . സൊനാലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.