കശ്മീരിനെക്കുറിച്ചും പാക്കിസ്ഥാനുമായുള്ള വ്യക്തിപരമായ ബന്ധത്തെക്കുറിച്ചും നടത്തിയ പരാമര്‍ശത്തിന് ബോളിവുഡ് താരം സോനം കപൂറിനെതിരേ സൈബര്‍ അറ്റാക്ക്. ബിബിസി ഏഷ്യന്‍ നെറ്റ് വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സോനത്തിന്റെ പ്രതികരണം. തുടര്‍ന്ന് സോനത്തിനെതിരെ ട്വിറ്ററില്‍ ഒരു വിഭാഗം ആക്രമണം നടത്തുകയായിരുന്നു.
The Kashmir situation on the Indian-administered side continues to divide people, including in Bollywood.
Actress Sonam Kapoor has been speaking to us about it and says it's upsetting because of her family's links to the region. pic.twitter.com/Uz5Leujiaz
— BBC Asian Network (@bbcasiannetwork) August 15, 2019
ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനെക്കുറിച്ചും കശ്മീരുമായുള്ള ബന്ധത്തെക്കുറിച്ചുമായിരുന്നു ചോദ്യങ്ങള്‍. എന്നാല്‍ ഈ അഭിപ്രായ പ്രകടനങ്ങള്‍ക്ക് പിന്നാലെ സോനം കപൂറിനെതിരേ ട്വിറ്ററില്‍ വ്യാപക ആക്രമണമാണ് നടന്നത്. ജോലി ഇല്ലാതിരിക്കുമ്പോള്‍ മാധ്യമശ്രദ്ധ ലഭിക്കാന്‍ ഇന്ത്യാവിരുദ്ധ അഭിപ്രായം പറയുന്നത് താരങ്ങളുടെ സ്ഥിരം പരിപാടിയാണെന്നും അവര്‍ക്ക് പാകിസ്താനിലേക്ക് പോകാമെന്നുമൊക്കെ ട്വീറ്റുകള്‍ വന്നു. സോനം കപൂര്‍ എന്ന ഹാഷ് ടാഗില്‍ 4500ല്‍ അധികം ട്വീറ്റുകള്‍ നിലവിലുണ്ട്.
Sonam can you please come Indian Pakistan boarder then she knows what kind country Pak stupid flim stop Pak she is known salary low all celebrity looks for money little bit national feel did not they have #SonamKapoor pic.twitter.com/aH0hyJVX1d
— Chris virat (@chris_virat) August 19, 2019
ആക്രമണം രൂക്ഷമാവുന്നതിനിടെ ട്വിറ്ററിലൂടെത്തന്നെ സോനം കപൂര്‍ പ്രതികരിച്ചു. അതിങ്ങനെ, ‘ദയവായി സംയമനം പാലിക്കുക. ഒരാള്‍ പറയുന്നതിനെ ഇഷ്ടത്തിനനുസരിച്ച് വളച്ചൊടിക്കുമ്പോള്‍ ആ അഭിപ്രായം അത് പറയുന്നയാളെ അല്ല പ്രതിഫലിപ്പിക്കുന്നത്, മറിച്ച് അത് തെറ്റായി മനസിലാക്കിയവരെയാണ്. അതിനാല്‍ സ്വയം പരിശോധിക്കുകയും നിങ്ങള്‍ ആരെന്ന് മനസിലാക്കുകയും ചെയ്യുക. മറ്റ് വല്ല പണിക്കും പോവുക എന്നായിരുന്നു സോനത്തിന്റെ മറുപടി.