സ്ത്രീകളുടെ കൂടെ അഭിനയിക്കുന്നത് മാനസിക പിരിമുറുക്കം കുറച്ചെന്ന് ബോളിവുഡ് നടി സോനം കപൂര്‍. പെണ്‍സൗഹൃദത്തിന്റെ കഥ പറയുന്ന ബോളിവുഡ് ചിത്രം വീരേ ദി വെഡ്ഡിംഗിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു സോനം. സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍ തുടങ്ങിവരുടെ കൂടെയല്ലാതെ മറ്റ് സൂപ്പര്‍ ഹീറോസിന്റെ കൂടെ അഭിനയിച്ചിട്ടില്ലെന്നും സോനം പറഞ്ഞു.
കരീന കപൂര്‍, സോനം കപൂര്‍, സ്വര ഭാസ്‌കര്‍ എന്നിവരെല്ലാം ഒന്നിക്കുന്ന ചിത്രം കൂടിയാണ് വീരേ ദി വെഡ്ഡിംഗ്. ഇത് സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സിനിമയാണെന്നും എല്ലാ കഥാപാത്രങ്ങളും വളരെ ശക്തരാണെന്നും സോനം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയിലെ കരീനയുടെ വീട്ടിലായിരുന്നു ഷൂട്ടിംഗ് എന്നും ആ സമയത്ത് സെയ്ഫ് മകനെ നോക്കുമായിരുന്നെന്നും സോനം പറഞ്ഞു. സ്വരയെക്കുറിച്ച് പറയാനും സോനം മറന്നില്ല. തങ്ങള്‍ രണ്ട് പേരും സമാന മനസ്ഥിതി ഉള്ളവരാണെന്നും ഒരുപോലെ ചിന്തിക്കുന്ന സുഹൃത്തുക്കളാണെന്നും സോനം പറഞ്ഞു.