പിറന്നാള്‍ ദിനത്തില്‍ ജാന്‍വിയ്ക്ക് സ്‌നേഹാശംസയുമായി സോനം കപൂര്‍

മുംബൈ: അന്തരിച്ച ബോളീവുഡ് നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിന്റെ 22-ാം ജന്‍മദിനമാണ് ഇന്ന്. നടിയും കസിനുമായ സോനം കപൂര്‍ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ജാന്‍വിയ്ക്ക് ഒരു സൂപ്പര്‍ പിറന്നാള്‍ ആശംസ നേര്‍ന്നിരക്കുകയാണ്. ജാന്‍വിയും സോനം കപൂറും ഒന്നിച്ചുളള ഒരു കുട്ടിക്കാല ചിത്രമാണ് സോനം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘നിന്റെ മനോഹരമായ പുഞ്ചിരി തുടരുക, എന്റെ എല്ലാവിധ സ്‌നേഹവും നിനക്ക് നേരുന്നു.വളരെ സന്തോഷം നിറഞ്ഞ പിറന്നാള്‍ ദിനാശംസകള്‍’ എന്നാണ് സോനം ചിത്രത്തിന് കൊടുത്ത ക്യാപ്ഷന്‍.

Top