സിതാരയുടെ ശബ്ദത്തില്‍ ‘കാണെക്കാണെ’യിലെ ഗാനം പുറത്തിറങ്ങി

യരെയ്ക്ക് ശേഷം മനു അശോകനും ടൊവിനോയും ഒന്നിക്കുന്ന പുതിയ ചിത്രം ‘കാണെക്കാണെ’യിലെ ഗാനം പുറത്തിറങ്ങി. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ഈണം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിതാര കൃഷ്ണകുമാറാണ്.

ചിത്രം സോണി ലിവ് എന്ന ഒടിടി പ്ലാറ്റ് ഫോമിലൂടെ സെപ്റ്റംബര്‍ 17ന് പ്രദര്‍ശനത്തിനെത്തും. തിരക്കഥ ഒരുക്കുന്നത് ബോബി സഞ്ജയ് ആണ്. ഉയരെയ്ക്ക് ശേഷം ഈ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ഐശ്വര്യ ലക്ഷ്മിയും ശ്രുതി രാമചന്ദ്രനുമാണ് ചിത്രത്തിലെ നായികമാര്‍. ഡ്രീംകാച്ചര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി ആര്‍ ഷംസുദ്ധീന്‍ ആണ് നിര്‍മാണം. സുരാജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

ആല്‍ബി ആന്റണി ഛായാഗ്രഹണം നിര്‍വഹിക്കുന്ന കാണെക്കാണെയുടെ എഡിറ്റര്‍ അഭിലാഷ് ബാലചന്ദ്രനാണ്.

 

Top