ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സോണിയാ ഗാന്ധി ആശുപത്രിയില്‍

soniya gandhi

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ഡല്‍ഹിയിലെ സര്‍ ഗംഗാ റാം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സോണിയയെ ആശുപത്രിയിലെത്തിച്ചത്. ഷിംലയിലായിരുന്ന സോണിയ രോഗത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ എത്തിച്ചേരുകയായിരുന്നു. 70കാരിയായ സോണിയയിപ്പോള്‍ ഡോക്ടര്‍മാരുടെ കര്‍ശന നിരീക്ഷണത്തിലാണ്.

നേരത്തേ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുണ്ടായപ്പോഴും തോളിന് പരിക്കേറ്റപ്പോഴും സോണിയയെ ഇതേ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആരോഗ്യപ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്ന സോണിയ ചികിത്സക്കായി അമേരിക്കയിലേക്ക് പോയിരുന്നു.

Top