അഞ്ച് സംസ്ഥാന അദ്ധ്യക്ഷന്മാരോട് സ്ഥാനം ഒഴിയാന്‍ അവശ്യപ്പെട്ട് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പുകളിലേറ്റ പരാജയത്തെ തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍മാരോട് രാജിവെക്കാനാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധി.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ അദ്ധ്യക്ഷന്‍മാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. ഗോവ അദ്ധ്യക്ഷന്‍ ഗിരീഷ് ചോഡോങ്കര്‍ നേരത്തെ തന്നെ രാജി സമര്‍പ്പിച്ചിരുന്നു.

സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് അവലോകനം ചെയ്യാന്‍ ഞായറാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നതിന് പിന്നാലെയാണ് സോണിയാ ഗാന്ധിയുടെ നടപടി. ഒരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് വിജയിക്കാനായിരിന്നില്ല. കയ്യിലുണ്ടായിരുന്ന പഞ്ചാബ് ആംആദ്മി പാര്‍ട്ടിക്ക് നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു.

Top