ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തി താല്‍പ്പര്യങ്ങള്‍ മാറ്റിവെച്ച് ഒറ്റക്കെട്ടായി നില്‍ക്കണമെന്നും പാര്‍ട്ടിക്ക് വേണ്ടി എന്തുചെയ്യാമെന്ന് ഓരോരുത്തരും ചിന്തിക്കേണ്ട സമയമായെന്നും സോണിയാ ഗാന്ധി. എഐസിസി പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കവെയാണ് സോണിയ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പാര്‍ട്ടിക്കുള്ള ജനപിന്തുണ കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചവരെ ബോധ്യപ്പെടുത്തണമെന്നും പാര്‍ട്ടിയുടെ വിജയം രാഷ്ട്രത്തിന്റെയും നമ്മള് ഓരോരുത്തരുടെയും വിജയമാണെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.
നരേന്ദ്രമോദി അധികാരഭ്രമത്തിലും അഹങ്കാരത്തിലും മുങ്ങിയെന്നും സോണിയ പറഞ്ഞു. മോദിയുടേയും കൂട്ടരുടേയും കള്ളങ്ങളും അഴിമതിയും തുറന്നുകാട്ടും. അധികാരഗര്‍വിന് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കില്ലെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.