ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും കൊവിഡ്. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ഇക്കാര്യം സ്ഥിരീകരിച്ച് കൊണ്ട് ട്വീറ്റ് ചെയ്തത്. കൊവിഡാനന്തര ശാരീരിക പ്രശ്നങ്ങള്‍ തുടരുന്നതിനിടെയാണ് സോണിയ ഗാന്ധിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചത്. വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സോണിയ ഗാന്ധി വീട്ടിൽ ഐസൊലേഷനിലാണ്. മകള്‍ പ്രിയങ്ക ഗാന്ധിക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയും വീട്ടില്‍ നിരീക്ഷണത്തിലാണ്.
Congress President Smt.Sonia Gandhi has tested positive for Covid-19 today. She will remain in isolation as per Govt. protocol.
आज कांग्रेस अध्यक्ष श्रीमती सोनिया गांधी का कोविड-19 टेस्ट रिपोर्ट पॉजिटिव आया है। वह सरकार द्वारा जारी प्रोटोकॉल का पालन करते हुए आइसोलेशन में रहेंगी।
— Jairam Ramesh (@Jairam_Ramesh) August 13, 2022
രാജ്യത്ത് 24 മണിക്കൂറിനിടെ 15,815 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4,42,39,372 ആയി. ഇതിൽ 1,19,264 ആക്ടീവ് കേസുകളാണുള്ളത്. കൊവിഡ് മരണ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. 24 മണിക്കൂറിനിടെ 68 കൊവിഡ് മരണമാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,26,996 ആയി.