ശിവഗിരി: സമൂഹനന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച ശ്രീനാരായണ ഗുരുവിന്റെ പൈതൃകം തട്ടിയെടുക്കാന്‍ വര്‍ഗീയ ശക്തികള്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. ഗുരുവിന്റെ ആശയങ്ങളെ ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്നും സോണിയ പറഞ്ഞു.
83ാമത് ശിവഗിരി മഹാതീര്‍ത്ഥാടന സമ്മേളനം ശിവഗിരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.
ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് ഇന്നും പ്രസക്തിയുള്ള കാലമാണിത്. അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച സംഘടനയാണ് എസ്.എന്‍.ഡി.പി. എന്നാല്‍ ഗുരുവിന്റെ ലക്ഷ്യങ്ങളെ കേവലം സങ്കുചിത രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നവര്‍ എസ്.എന്‍.ഡി.പിയെ കരുവാക്കുകയാണ്. എസ്.എന്‍.ഡി.പിയുടെ യഥാര്‍ത്ഥ ലക്ഷ്യത്തെ ചില വളച്ചൊടിക്കുന്നു. ഗുരുവിനെ ഏറ്റെടുക്കുന്ന വര്‍ഗീയ ശക്തികള്‍ അദ്ദേഹത്തേയും സമൂഹത്തേയും വഞ്ചിക്കുകയാണ് ചെയ്യുന്നെന്നും സോണിയ പറഞ്ഞു.