പാര്‍ലമെന്റിനകത്തും പുറത്തും പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കണമെന്ന് സോണിയ ഗാന്ധി

sonia gandhi

ന്യൂഡല്‍ഹി: പാര്‍ലമെന്റിനകത്തും പുറത്തും പ്രതിപക്ഷകക്ഷികള്‍ ഒന്നിക്കണമെന്ന് സോണിയ ഗാന്ധി. പാര്‍ലമെന്റിലെ ബജറ്റ് സെഷനില്‍ സ്വീകരിക്കേണ്ട പൊതുനിലപാട് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ചേര്‍ന്ന പ്രതിപക്ഷ കക്ഷികളുടെ സംയുക്ത യോഗത്തിലാണ് സോണിയ ഇക്കാര്യം ആവശ്യപ്പെട്ടത്.

ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ പൊതുനിലപാടിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷകക്ഷികള്‍ ഒന്നിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

പാര്‍ലമെന്റിലെ ലൈബ്രറി കെട്ടിടത്തിലായിരുന്നു യോഗം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേല്‍, ഗുലാംനബി ആസാദ്, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, നാഷണല്‍ കോണ്‍ഫെറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള, ആര്‍ജെഡി നേതാവ് ജയ് പ്രകാശ് നാരായണ്‍ യാദവ്, ടിഎംസി നേതാവ് ഡെറിക് ഒബ്രെയിന്‍, സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ, എസ്പി നേതാവ് രാംഗോപാല്‍ യാദവ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Top